കോ​ട്ട​യം: മു​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് വേ​ണ്ടി ദേ​ശീ​യ ക​മ്മീ​ഷ​ന്‍ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് എ​ന്‍​എ​സ്എ​സ്. അ​ഖി​ല​കേ​ര​ള നാ​യ​ര്‍ പ്ര​തി​നി​ധി സ​മ്മ​ള​ന​ത്തി​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച പ്ര​മേ​യം പാ​സാ​ക്കി.

പ​ട്ടി​ക ജാ​തി, പ​ട്ടി​ക വ​ര്‍​ഗ ക​മ്മീ​ഷ​നും ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നും അ​ട​ക്ക​മു​ള്ള​വ​യു​ടെ മാ​തൃ​ക​യി​ല്‍ പു​തി​യ ക​മ്മീ​ഷ​ന്‍ വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ലെ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ചു.​പ്ര​മേ​യം കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് അ​യ​ച്ചു​കൊ​ടു​ക്കും.

മു​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ല്‍ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് സ​ഹാ​യം കി​ട്ട​ണ​മെ​ന്ന് അ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ളും എ​ൻ​എ​സ്എ​സ് നേ​ര​ത്തേ ഉ​ന്ന​യി​ച്ചി​രു​ന്നു.