ലക്നോവില്‍ അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി; യുവാവ് കസ്റ്റഡിയില്‍
Wednesday, January 1, 2025 1:17 PM IST
ലക്നോ: യുപിയിൽ അമ്മയേയും നാലു സഹോദരിമാരെയും കൊലപ്പെടുത്തിയ യുവാവ് കസ്റ്റഡിയില്‍. ആഗ്ര സ്വദേശിയായ അര്‍ഷാദ് ആണ് പിടിയിലായത്.
അര്‍ഷാദിന്റെ അമ്മ അസ്മ, സഹോദരിമാരായ അല്‍ഷിയ (19), റഹ്മീന്‍ (18), അക്സ (16), ആലിയ (9) എന്നിവരാണ് കൊല്ലപ്പെട്ടത്. യുപിയിലെ ലക്നോ താന നാകാ പ്രദേശത്തെ ഹോട്ടല്‍ ശരണ്ജീതിലായിരുന്നു സംഭവം.
അമ്മയും സഹോദരിമാരും ഉറങ്ങിക്കിടക്കുമ്പോള്‍ ബ്ലേഡ് ഉപയോഗിച്ച് യുവാവ് ഇവരുടെ കഴുത്ത് മുറിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം.
കുടുംബപ്രശ്നങ്ങളെത്തുടര്‍ന്നുള്ള നിരാശയിലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.