പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു
Wednesday, January 1, 2025 11:41 AM IST
ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന് 14.50 രൂപയാണ് കമ്പനികള്‍ കുറച്ചത്.
തുടര്‍ച്ചയായി അഞ്ചു മാസം വില വര്‍ധിപ്പിച്ച ശേഷമാണ് വിലയില്‍ കുറവ് വരുത്തിയത്. അഞ്ചുമാസം കൊണ്ട് 173 രൂപയുടെ വര്‍ധനയാണ് വരുത്തിയത്.
വില കുറച്ചതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1,804 രൂപയായി. മുംബൈ 1756, ചെന്നൈ 1966, കോല്‍ക്കത്ത 1911 എന്നിങ്ങനെയാണ് പുതിയ നിരക്ക്. പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു.
ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.