ബം​ഗ​ളൂ​രു: പി​എ​ഫ് ത​ട്ടി​പ്പ് കേ​സി​ല്‍ മു​ൻ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം റോ​ബി​ന്‍ ഉ​ത്ത​പ്പ​യു​ടെ അ​റ​സ്റ്റ് സ്റ്റേ ​ചെ​യ്ത് ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി. ജ​സ്റ്റീ​സ് സൂ​ര​ജ് ഗോ​വി​ന്ദ​രാ​ജ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് അ​റ​സ്റ്റ് വാ​റ​ന്‍റ് സ്റ്റേ ​ചെ​യ്ത​ത്.

ഉ​ത്ത​പ്പ നി​ക്ഷേ​പ​ക​നാ​യ സെ​ന്‍റാ​റ​സ് ലൈ​ഫ് സ്റ്റൈ​ൽ ബ്രാ​ൻ​ഡ്‌​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​ക്കെ​തി​രെ​യാ​ണ് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ പി​എ​ഫ് അ​ക്കൗ​ണ്ടി​ല്‍​നി​ന്നു 23 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു താ​ര​ത്തി​ന് എ​തി​രെ​യു​ള്ള ആ​രോ​പ​ണം. ഇ​തി​നു പി​ന്നാ​ലെ പി​എ​ഫ് മേ​ഖ​ലാ ക​മീ​ഷ​ണ​ര്‍ എ​സ്. ഗോ​പാ​ല്‍ റെ​ഡ്ഡി ഉ​ത്ത​പ്പ​യ്ക്കെ​തി​രേ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ താ​ൻ നി​ക്ഷേ​പം ന​ട​ത്തി​യ ഒ​രു ക​മ്പ​നി മാ​ത്രം ആ​ണി​ത് എ​ന്നാ​ണ് ഉ​ത്ത​പ്പ​യു​ടെ വാ​ദം. ത​ട്ടി​പ്പ് ന​ട​ന്ന​താ​യി പ​റ​യു​ന്ന ക​മ്പ​നി​ക​ളു​ടെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്നും കേ​സി​ല്‍ ത​നി​ക്കെ​തി​രെ പു​റ​പ്പെ​ടു​വി​ച്ച റി​ക്ക​വ​റി നോ​ട്ടീ​സു​ക​ളും അ​റ​സ്റ്റ് വാ​റ​ന്‍റും റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഉ​ത്ത​പ്പ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കെ​ടു​കാ​ര്യ​സ്ഥ​ത മൂ​ലം ക​മ്പ​നി ന​ഷ്ട​ത്തി​ലേ​ക്ക് പോ​യി എ​ന്ന് മ​ന​സി​ലാ​യ​പ്പോ​ൾ താ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ നി​ന്ന് രാ​ജി​വ​ച്ചു. 2018ൽ ​ത​ന്നെ രാ​ജി ന​ൽ​കി​യ​താ​ണെ​ന്നും ഉ​ത്ത​പ്പ വി​ശ​ദീ​ക​രി​ച്ചു. ഈ ​വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.