കൊ​ച്ചി: വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഉ​മാ തോ​മ​സ് എം​എ​ല്‍​എ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യെ​ന്ന് റെ​നൈ മെ​ഡി​സി​റ്റി​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍. ഉ​മാ തോ​മ​സ് ചു​ണ്ട​ന​ക്കി മ​ക്ക​ള്‍​ക്ക് പു​തു​വ​ത്സ​രാ​ശം​സ​ക​ള്‍ നേ​ര്‍​ന്നെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

ത​ല​യി​ലെ പ​രി​ക്കി​നെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക മാ​റി. കൈ​കാ​ലു​ക​ള്‍ ന​ന്നാ​യി അ​ന​ക്കു​ന്നു​ണ്ട്. ഉ​മാ തോ​മ​സ് ആ​ളു​ക​ളെ തി​രി​ച്ച​റി​യു​ന്നു​ണ്ട്. സ്വ​യം ശ്വ​സി​ക്കു​ന്നു​ണ്ട്. വെ​ന്‍റി​ലേ​റ്റ​റി​ല്‍​നി​ന്ന് മാ​റ്റു​ന്ന കാ​ര്യ​മാ​ണ് ഇ​നി ആ​ലോ​ചി​ക്കേ​ണ്ട​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

എം​എ​ൽ​എ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തിയു​ണ്ടെ​ന്ന് ഉ​മാ തോ​മ​സി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ ടീം ​ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ അ​റി​യി​ച്ചു. ഉ​മാ തോ​മ​സി​ന് ന​ൽ​കു​ന്ന സെ​ഡേ​ഷ​നും വെ​ന്‍റി​ലേ​റ്റ​ർ സ​പ്പോ​ർ​ട്ടും കു​റ​ച്ചു​വ​രു​ന്ന​താ​യും പോ​സ്റ്റി​ൽ പ​റ​യു​ന്നു.