ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ മരിച്ചു; എട്ട് പേര്‍ക്ക് പരിക്ക്
Wednesday, January 1, 2025 11:07 AM IST
കോട്ടയം: എരുമേലി- കണമല റൂട്ടിലെ അട്ടിവളവില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. വാഹനത്തിന്റെ ഡ്രൈവര്‍ രാജു(51) ആണ് മരിച്ചത്.
എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവര്‍ ഉറങ്ങിപ്പോയതോടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ആന്ധ്രാപ്രദേശ് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 22 തീര്‍ഥാടകരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.