ഓട്ടോയും ബൈക്കും നേർക്കുനേർ കൂട്ടിയിടിച്ചു; യുവാവ് മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്
Wednesday, January 1, 2025 11:01 AM IST
തിരുവനന്തപുരം: വഴയിലയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരപരിക്കേറ്റു. അരുവിക്കര സ്വദേശിയായ ഷാലു അജയ് (21) ആണ് മരിച്ചത്.
വഴയില ആറാംകല്ലിൽ ചൊവ്വാഴ്ച രാത്രി പതിനൊന്നരക്കാണ് അപകടമുണ്ടായത്. ബൈക്കും എതിർദിശയിൽ വന്ന ഓട്ടോറിക്ഷയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവാഹനങ്ങളും പൂർണമായും തകർന്നു. സംഭവത്തിൽ അരുവിക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.