കൊ​ച്ചി: പു​തു​വ​ര്‍​ഷ​ത്തി​ന്‍റെ ആ​ദ്യ ദി​വ​സം സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന. പ​വ​ന് 320 രൂ​പ​യും ഗ്രാ​മി​ന് 40 രൂ​പ​യു​മാ​ണ് ഇ​ന്നു വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, തി​ങ്ക​ളാ​ഴ്ച​ത്തെ നി​ര​ക്കാ​യ പ​വ​ന് 57,200 രൂ​പ​യി​ലേ​ക്കും ഗ്രാ​മി​ന് 7,150 രൂ​പ​യി​ലേ​ക്കും സ്വ​ർ​ണ​വി​ല​യെ​ത്തി. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ര്‍​ണം ഗ്രാ​മി​ന് 30 രൂ​പ വ​ര്‍​ധി​ച്ച് 5,905 രൂ​പ​യി​ലെ​ത്തി.

വ​ർ​ഷാ​ന്ത്യ​ദി​ന​മാ​യ ചൊ​വ്വാ​ഴ്ച പ​വ​ന് 320 രൂ​പ കു​റ​ഞ്ഞി​രു​ന്നു. ഡി​സം​ബ​ർ തു​ട​ക്ക​ത്തി​ല്‍ 57,200 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. പി​ന്നീ​ട് വി​ല കൂ​ടി​യും കു​റ​ഞ്ഞും നി​ന്നു. 11ന് 58,280 ​രൂ​പ​യാ​യി ഉ​യ​ര്‍​ന്ന് സ്വ​ര്‍​ണ​വി​ല ആ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ല്‍ എ​ത്തി. പി​ന്നീ​ട് വി​ല കു​റ​യു​ന്ന​താ​ണ് ദൃ​ശ്യ​മാ​യ​ത്. 20 ന് 56,320 ​രൂ​പ​യാ​യി താ​ഴ്ന്ന​താ​ണ് മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​രം.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ വി​ല​വ​ർ​ധ​ന​യാ​ണ് ആ​ഭ്യ​ന്ത​ര​വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ആ​ഗോ​ള വി​പ​ണി​യി​ല്‍ സ്വ​ര്‍​ണം ക​ഴി​ഞ്ഞ ദി​വ​സം നേ​രി​യ മു​ന്നേ​റ്റം ന​ട​ത്തി​യ ശേ​ഷം ഇ​ടി​ഞ്ഞ സ്വ​ര്‍​ണം ഔ​ൺ​സി​ന് 2,624 ഡോ​ള​റി​ലേ​ക്ക് ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, വെ​ള്ളി നി​ര​ക്കി​ല്‍ മാ​റ്റ​മി​ല്ല. ഒ​രു ഗ്രാം ​സാ​ധാ​ര​ണ വെ​ള്ളി​ക്ക് 93 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ഹാ​ള്‍​മാ​ര്‍​ക്ക് വെ​ള്ളി​യു​ടെ വി​ല മാ​സ​ങ്ങ​ളാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.