മയക്കുമരുന്നുമായി നഴ്സിംഗ് വിദ്യാർഥികൾ പിടിയിൽ
Wednesday, January 1, 2025 5:50 AM IST
തിരുവനന്തപുരം: എംഡിഎംഎയും കഞ്ചാവുമായി നഴ്സിംഗ് വിദ്യാർഥികൾ പിടിയിൽ. മൈനാഗപ്പള്ളി ശിവശൈലത്തിൽ അശ്വിൻ (21), സുഹൃത്ത് മലപ്പുറം നിലമ്പൂർ വിളയിൽ വീട്ടിൽ അർജുൻ (22) എന്നിവരാണ് പിടിയിലായത്.
ബംഗളൂരുവിലെ നഴ്സിംഗ് കോളജിലെ വിദ്യാർഥികളാണ് പിടിയിലായവർ. 4.72 ഗ്രാം എംഡിഎംഎയും 7.24 ഗ്രാം കഞ്ചാവും ഇവരിൽനിന്ന് പിടിച്ചെടുത്തു.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. നാട്ടിൽ വിൽപ്പനയ്ക്കായി എത്തിച്ചതാണ് എംഡിഎംഎയെന്ന് പോലീസ് അറിയിച്ചു.