തിരുവനന്തപുരത്ത് ബൈക്ക് യാത്രികൻ പ്രൈവറ്റ് ബസ് കയറി മരിച്ചു
Wednesday, January 1, 2025 12:30 AM IST
തിരുവനന്തപുരം: ബൈക്ക് യാത്രികൻ പ്രൈവറ്റ് ബസ് കയറി മരിച്ചു. തിരുവനന്തപുരം നഗരത്തിൽ മോഡൽ സ്കൂൾ ജംഗ്ഷനിൽ ആണ് സംഭവം.
പൂജപ്പുര തമലം സ്വദേശി ദുരൈ രാജ് (77) ആണ് മരിച്ചത്. കേരള യൂണിവേഴ്സിറ്റിയിലെ ലൈബ്രറിയൻ ആയിരുന്നു.
ബസിന്റെ ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവർ അനീഷ്, കണ്ടക്ടർ യഹിയ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.