സ്വാഗതം 2025; നാടും നഗരവും ആഘോഷത്തിമിർപ്പിൽ
Tuesday, December 31, 2024 11:43 PM IST
തിരുവനന്തപുരം: പുതുവർഷത്തെ വരവേൽക്കാൻ മിനിറ്റുകൾ മാത്രം വാക്കി നിൽക്കെ നാടും നഗരവും ആഘോഷത്തിമിർപ്പിൽ. കോവളം, വർക്കല, ഫോർട്ട് കൊച്ചി, കോഴിക്കോട്, കോട്ടയം, തൃശൂര്‍ അടക്കമുള്ളയിടങ്ങളില്‍ വലിയ തോതിലുള്ള ആഘോഷങ്ങളാണ് നടക്കുന്നത്.
കൊച്ചിയില്‍ ഗാലാ ഡി ഫോര്‍ട്ട്കൊച്ചിയുടെ നേതൃത്വത്തില്‍ വെളി മൈതാനത്ത് സ്ഥാപിച്ച 42 അടി ഉയരമുള്ള പപ്പാഞ്ഞിയെ കത്തിച്ചു. ഫോര്‍ട്ട് കൊച്ചിയിലേക്ക് വന്‍ജനമാണ് ഒഴുകിയെത്തിയത്.
ലോകത്ത് ആദ്യം പുതുവര്‍ഷമെത്തിയത് പസഫിക് മഹാസമുദ്രത്തിലെ ചെറു ദ്വീപ് രാജ്യമായ കിരിബാത്തി ദ്വീപിലാണ്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കാണ് കിരിബാത്തിയില്‍ പുതുവര്‍ഷം പിറന്നത്.
വെടിക്കെട്ടിന്റെയും സംഗീതത്തിന്റെയും അകമ്പടിയോടെയായിരുന്നു കിരിബാത്തി ദ്വീപുകാര്‍ പുതുവത്സരത്തെ വരവേറ്റത്. കിരിബാത്തിക്ക് പിന്നാലെ ന്യൂസിലാന്‍ഡ്, ടോകെലൗ, ടോംഗ എന്നിവിടങ്ങളിലും പുതുവര്‍ഷം പിറന്നു. ജപ്പാന്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സമയം രാത്രി 8.30ന് പുതുവര്‍ഷം പിറന്നു.
തൊട്ടുപിന്നാലെ ചൈന, മലേഷ്യ, സിംഗപ്പൂര്‍, ഹോങ്കോംഗ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളും ന്യൂ ഇയറിനെ വരവേറ്റു. പുലര്‍ച്ചെ 1.30ന് യുഎഇ, ഒമാന്‍, 3.30ന് ഗ്രീസ്, ദക്ഷിണാഫ്രിക്ക, സൈപ്രസ്, 4.30 ന് ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിൽ പുതുവര്‍ഷമെത്തും.
പുലര്‍ച്ചെ 5.30ന് യുകെ, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളും ന്യൂഇയര്‍ ആഘോഷത്തിലേക്ക് കടക്കും.