തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു; 14 വയസുകാരൻ കസ്റ്റഡിയിൽ
Tuesday, December 31, 2024 10:46 PM IST
തൃശൂർ: യുവാവിനെ കുത്തിക്കൊന്ന കേസിൽ 14 വയസുകാരൻ കസ്റ്റഡിയിൽ. രാത്രി 8.45 നുണ്ടായ സംഭവത്തിൽ തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് കൊല്ലപ്പെട്ടത്.
പതിനഞ്ചും പതിനാറും വയസുള്ള കുട്ടികളാണ് കുത്തിയതെന്ന് പോലീസ് പറഞ്ഞു. തൃശൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ തേക്കിൻകാട് മൈതാനിയിൽ ഇരിക്കുകയായിരുന്ന കുട്ടികളുമായി ലിവിൻ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.
പിന്നാലെ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികൾ ലിവിനെ കുത്തുകയായിരുന്നു. ഈസ്റ്റ് പോലീസ് സ്ഥലത്ത് എത്തി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മദ്യലഹരിയിൽ ലിവിൻ തന്നെ ആക്രമിക്കുകയായിരുന്നു വെന്ന് 14 വയസുകാരൻ പോലീസിന് മൊഴി നല്കി.