പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഫോര്‍ട്ട്കൊച്ചി ഒരുങ്ങി
Tuesday, December 31, 2024 9:21 PM IST
കൊച്ചി: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഫോര്‍ട്ടുകൊച്ചി ഒരുങ്ങി. പുതുവര്‍ഷം ആഘോഷിക്കാനായി ആയിരക്കണക്കിന് ആളുകളാണ് ഓരോവര്‍ഷവും ഇവിടേയ്ക്ക് എത്തുന്നത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള കാര്‍ണിവല്‍ റാലി ജനുവരി രണ്ടിനായിരിക്കും നടത്തുക.
മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ദേശീയ ദുഖചാരണത്തിന്റെ ഭാഗമായാണ് തീയതിയില്‍ മാറ്റം ഉണ്ടായിരിക്കുന്നത്. ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടില്‍ 50 അടി ഉയരമുള്ള പപ്പാഞ്ഞി ഒരുക്കിയിട്ടുണ്ട്. പപ്പാഞ്ഞിയെ പ്രതീകാത്മകമായിട്ടാണ് സ്ഥാപിക്കുന്നത്.
അതേ സമയം മാറ്റിവച്ച മെഗാ ഷോ അടക്കമുള്ള മറ്റു പരിപാടികള്‍ ജനുവരി രണ്ട് മുതലുള്ള ദിവസങ്ങളില്‍ നടത്തും. ഫോര്‍ട്ടുകൊച്ചി വെളി മൈതാനത്തെ പാപ്പാഞ്ഞിയെ കത്തിക്കാനാണ് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്.
പാപ്പാഞ്ഞിയുടെ ചുവട്ടില്‍ നിന്നും 72 അടി അകലത്തില്‍ സുരക്ഷാ ബാരിക്കേഡ് നിര്‍മിക്കണം എന്നതടക്കമുള്ള ഉപാധികളോടെയാണ് അനുമതി. സംഘാടകരായ ഗാല ഡി ഫോര്‍ട്ട് കൊച്ചി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി കത്തിക്കാന്‍ അനുമതി നല്‍കിയത്.