പോലീസ് തലപ്പത്ത് അഴിച്ചു പണി; സ്പര്‍ജന്‍ കുമാര്‍ ഇന്റലിജന്‍സ് ഐജി
Tuesday, December 31, 2024 9:16 PM IST
തിരുവനന്തപുരം: പോലീസ് തലപ്പത്ത് അഴിച്ചുപണി നടത്തി സർക്കാർ. ജെ. ജയനാഥ്, ദേബേഷ് കുമാർ ബെഹ്റ, ഉമ ബെഹ്റ, രാജ്പാൽ മീണ എന്നിവർക്കാണ് സ്ഥാനക്കയറ്റം. നേരത്തെ സ്ഥാനക്കയറ്റത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
ജനുവരി ഒന്ന് മുതല്‍ ഈ ഉത്തരവ് നിലവില്‍ വരും. തിരുവനന്തപുരം കമ്മീഷണർ ജി.സ്പർജൻ കുമാർ ഇന്റലിജൻസ് ഐജി, ജെ. ജയനാഥിനെ മനുഷ്യാവകാശ കമ്മീഷൻ ഐജിയാക്കി. രാജ്പാൽ മീണയെ ഉത്തര മേഖലാ ഐജിയായും കാളിരാജ് മഹേശ്വറെ ട്രാഫിക് ഐജിയായി നിയമിച്ചു.
ഉത്തര മേഖലാ ഐജി സേതു രാമനെ കേരള പോലീസ് അക്കാദമി ഡയറക്ടറാക്കി. ഡിഐജിയായി സ്ഥാനകയറ്റം ലഭിച്ച കാർത്തിക്കും വിജിലൻസിൽ തുടരും. കെ. സേതുരാമൻ കേരള പോലീസ് അക്കാദമി ഡയറക്ടർ, കാളിരാജ് മഹേഷ് കുമാർ ട്രാഫിക് ഐജി എന്നിവയാണ് ഐപിഎസ് തലപ്പത്തെ മറ്റ് മാറ്റങ്ങൾ.
കൂടാതെ സതീഷ് ബിനോ എറണാകുളം റേഞ്ച് ഡിഐജിയാകും, തോംസൺ ജോസ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ആകും, യതീഷ് ചന്ദ്ര കണ്ണൂർ റേഞ്ച് ഐജിയാകും, ഹരിശങ്കർ തൃശൂർ റേഞ്ച് ഐജിയും കെ.കാർത്തിക് വിജിലൻസ് ഐജിയുമാകും.
ടി.നാരായണൻ കോഴിക്കോട് കമ്മീഷണറായി തുടരും. കൊല്ലം കമ്മീഷണർ ചൈത്ര തെരേസ ജോൺ കോസ്റ്റൽ പോലീസ് എഐജിയായി മാറ്റി നിയമിച്ചു. ജി.പൂങ്കുഴലിക്ക് പകരമാണ് നിയമനം. തിരുവനന്തപുരം റൂറൽ എസ്പി കിരൺ നാരായണൻ കൊല്ലം കമ്മീഷണറാകും.
കെ.എസ്.സുദർശൻ തിരുവനന്തപുരം റൂറൽ പോലീസ് മേധാവിയാകും. പാലക്കാട് ജില്ലാ പോലീസ് മേധാവി ആ.ആനന്ദിനെ വിഐപി സെക്യൂരിറ്റി, ആംഡ് പോലീസ് ബറ്റാലിയനിലേക്ക് മാറ്റി. കണ്ണൂർ കമ്മീഷണർ ആയിരുന്ന അജിത് കുമാർ പാലക്കാട് ജില്ലാ പോലീസ് മേധാവിയാകും.
കെ.ഇ. ബൈജുവിനെ കോഴിക്കോട് റൂറൽ എസ്പിയായും കെ.എസ്. സുദർശൻ തിരുവനന്തപുരം റൂറൽ എസ്പിയായും നിയമിച്ചു.അങ്കിത് അശോകനും പുതിയ നിയമനം. സൈബർ ഓപ്പറേഷൻ എസ്പിയായി നിയമിച്ചു.
കെ.ഇ. ബൈജു കോഴിക്കോട് റൂറൽ പോലീസ് മേധാവിയായും കിരൺ നാരയണനെ കൊല്ലം കമ്മീഷണറായും നിതിൻ രാജ് പിയെ കണ്ണൂർ കമ്മീഷണറായും എസ്.ആർ. ജ്യോതിഷ് കുമാറിനെ വിജിലൻസ് എസ്പി ആയും നിയമിച്ചു.
അരുൾ ബി. കൃഷ്ണയെ റെയിൽവേ എസ്പിയായും അജിത് കുമാറിനെ പാലക്കാട് എസ്പിയായും നിയമിച്ചു.