വെല്ലിംഗ്ടൺ: 2025നെ ​വ​ര​വേ​റ്റ് ലോ​കം. പു​തു​വ​ർ​ഷ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന ആ​ദ്യ രാ​ജ്യ​മാ​യി കി​രി​ബാ​ത്തി ദ്വീ​പ്. പി​ന്നാ​ലെ ന്യൂ​സി​ലാ​ൻ​ഡി​ലും പു​തു​വ​ർ​ഷം പി​റ​ന്നു. ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ ന്യൂ​സി​ലാ​ൻ​ഡി​ൽ പു​തു​വ​ർ​ഷം പി​റ​ന്ന​ത്.

വെ​ടി​ക്കെ​ട്ടി​ന്‍റെ സം​ഗീ​ത​ത്തി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണു കി​രി​ബാ​ത്തി ദ്വീ​പ് വാ​സി​ക​ൾ പു​തു​വ​ത്സ​ര​ത്തെ വ​ര​വേ​റ്റ​ത്. കി​രി​ബാ​ത്തി​ക്ക് പി​ന്നാ​ലെ ന്യൂ​സി​ലാ​ൻ​ഡ്, ടോ​കെ​ലൗ, ടോം​ഗ തു​ട​ങ്ങി​യ പ​സ​ഫി​ക് ദ്വീ​പു​ക​ളി​ലും പു​തു​വ​ത്സ​രം പി​റ​ന്നു. ആ​റ​ര​യോ​ടെ ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി​യി​ലും പു​തു​വ​ർ​ഷ​മെ​ത്തും.

എ​ട്ട​ര​യോ​ടെ ജ​പ്പാ​നും, ഒ​മ്പ​ത​ര​യോ​ടെ ചൈ​ന​യും പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കും. ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ച അ​ഞ്ച​ര​യോ​ടെ​യാ​യി​രി​ക്കും യു​കെ​യി​ലെ പു​തു​വ​ർ​ഷാ​ഘോ​ഷം. രാ​വി​ലെ പ​ത്ത​ര​യ്ക്കാ​യി​രി​ക്കും അ​മേ​രി​ക്ക​ൻ പു​തു​വ​ർ​ഷം.