ഇ​ടു​ക്കി: ക​ട്ട​പ്പ​ന​യി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ക്ഷേ​പ​ക​ൻ സാ​ബു തോ​മ​സി​ന് മാ​ന​സി​ക പ്ര​ശ്നം ഉ​ണ്ടെ​ന്ന് താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് എം.​എം.​മ​ണി എംഎൽഎ. എന്തെ​ങ്കി​ലും പ്ര​ശ്‌​ന​ങ്ങ​ൾ അ​യാ​ളെ അ​ല​ട്ടി​യി​രു​ന്നോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് ഉ​ദ്ദേ​ശി​ച്ച​തെ​ന്ന് മ​ണി വി​ശ​ദീ​ക​രി​ച്ചു.

സാ​ബു​വി​ന് എ​ന്തെ​ങ്കി​ലും മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ണ്ടോ ഡോ​ക്‌​ട​റെ ക​ണ്ടി​ട്ടു​ണ്ടോ എ​ന്നൊ​ന്നും ഞ​ങ്ങ​ള്‍​ക്ക് അ​റി​യി​ല്ല. ബാ​ങ്കി​ലെ പ​ണം കി​ട്ടി​യി​ല്ല എ​ന്ന​തു​കൊ​ണ്ട് ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ട ആ​വ​ശ്യം സാ​ബു​വി​ന് ഇ​ല്ല എ​ന്നാ​ണ് അ​റി​യാ​ന്‍ ക​ഴി​യു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ ക​ട്ട​പ്പ​ന മു​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി വി.​ആ​ർ.​സ​ജി​ക്ക് തെ​റ്റു​പ​റ്റി​യെ​ന്ന് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ പാ​ർ​ട്ടി​ക്ക് കൊ​ടു​ക്ക​ണം. തെ​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ സ​ജി അ​നു​ഭ​വി​ച്ചു​കൊ​ള്ളു​മെ​ന്നും മ​ണി പ​റ​ഞ്ഞു.

ഇ​ന്ന് രാ​വി​ലെ ക​ട്ട​പ്പ​ന​യി​ൽ സം​ഘ​ടി​പ്പി​ച്ച വി​ശ​ദീ​ക​ര​ണ​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ന്പോ​ഴാ​ണ് സാ​ബു​വി​നെ അ​ധി​ക്ഷേ​പി​ച്ചു​കൊ​ണ്ടു​ള്ള മ​ണി​യു​ടെ പ​രാ​മ​ർ​ശം. സാ​ബു​വി​ന് മാ​ന​സി​ക പ്ര​ശ്‌​ന​മു​ണ്ടാ​യി​രു​ന്നോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

സാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ വി.​ആ​ർ.​സ​ജി​ക്കോ സി​പി​എ​മ്മി​നോ ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ല. വ​ഴി​യെ പോ​കു​ന്ന വ​യ്യാ​വേ​ലി സി​പി​എ​മ്മി​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്ക​രു​ത്. ഇ​തൊ​ന്നും പ​റ​ഞ്ഞ് വി​ര​ട്ടാ​ൻ നോ​ക്കേ​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞി​രു​ന്നു.