ന്യൂ​യോ​ർ​ക്ക്: 2024നോ​ടു വി​ട​പ​റ​ഞ്ഞ് 2025നെ ​വ​ര​വേ​ൽ​ക്കാ​ൻ ലോ​കം ത​യാ​റെ​ടു​പ്പി​ൽ. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് മൂ​ന്ന​ര​യ്ക്ക് പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലെ കി​രി​ബാ​ത്തി ദ്വീ​പി​ലാ​ണ് ആ​ദ്യം പു​തു​വ​ർ​ഷം പി​റ​ക്കു​ക.

ഇ​ന്ത്യ​ൻ സ​മ​യം നാ​ല​ര​യോ​ടെ ന്യൂ​സി​ലാ​ൻ​ഡി​ലും ആ​റ​ര​യോ​ടെ ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി​യി​ലും പു​തു​വ​ർ​ഷ​മെ​ത്തും. എ​ട്ട​ര​യോ​ടെ ജ​പ്പാ​നും, ഒ​മ്പ​ത​ര​യോ​ടെ ചൈ​ന​യും പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കും. ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ച അ​ഞ്ച​ര​യോ​ടെ​യാ​യി​രി​ക്കും യു​കെ​യി​ലെ പു​തു​വ​ർ​ഷാ​ഘോ​ഷം. രാ​വി​ലെ പ​ത്ത​ര​യ്ക്കാ​യി​രി​ക്കും അ​മേ​രി​ക്ക​ൻ പു​തു​വ​ർ​ഷം.

ഏ​റ്റ​വും അ​വ​സാ​നം പു​തു​വ​ർ​ഷ​മെ​ത്തു​ന്ന​ത് അ​മേ​രി​ക്ക​യി​ലെ ജ​ന​വാ​സ​മി​ല്ലാ​ത്ത ബേ​ക്ക​ര്‍ ദ്വീ​പ്, ഹൗ​ലാ​ന്‍​ഡ് ദ്വീ​പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്.