കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
Tuesday, December 31, 2024 12:35 PM IST
തിരുവനന്തപുരം: തിരുവനന്തപുരം പി.എ. അസീസ് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പണിതീരാത്ത കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
മരിച്ചത് കോളജ് ഉടമ മുഹമ്മദ് അബ്ദുൾ അസീസ് താഹയാണെന്നാണ് സംശയിക്കുന്നത്. ഇയാളുടെ കാറും മൊബൈൽ ഫോണും സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം.
മുഹമ്മദ് അബ്ദുൾ അസീസിന് കടബാധ്യത ഉണ്ടായിരുന്നതായാണ് വിവരം. നെടുമങ്ങാട് നിന്ന് പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.