കൊടി സുനിയുടെ പരോള്‍ സര്‍ക്കാര്‍ ആര്‍ക്കൊപ്പം എന്നതിന്റെ തെളിവ്: സതീശന്
Tuesday, December 31, 2024 12:33 PM IST
കൊച്ചി: ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചത് സര്‍ക്കാര്‍ ആര്‍ക്കൊപ്പം എന്നതിന്റെ തെളിവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പ്രതികളെ പേടിച്ചാണ് സുനിക്ക് പരോള്‍ നല്‍കിയതെന്ന് സതീശന് വിമര്‍ശിച്ചു.
ജയിലിലുള്ള ക്രിമിനലുകളെ പേടിക്കുന്ന ഭരണകൂടമാണ് കേരളത്തിലുള്ളത്. ടി.പി വധക്കേസിലെ ഗൂഢാലോചന പുറത്തുവിടുമെന്നാണ് സിപിഎം നേതാക്കളെ പ്രതികള്‍ ഭീഷണിപ്പെടുത്തുന്നത്.
അതുകൊണ്ട് അവര്‍ ചോദിക്കുന്ന ആവശ്യങ്ങളെല്ലാം നടത്തിക്കൊടുക്കും. ക്രൂരമായ കൊലപാതകം നടത്തിയ ക്രിമിനലുകളുടെ കൂടെയാണ് സര്‍ക്കാരും സിപിഎമ്മും നില്‍ക്കുന്നതെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.