കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വ​ർ​ഷാ​ന്ത്യ​ദി​ന​ത്തി​ൽ സ്വ​ർ​ണ​വി​ല താ​ഴേ​ക്ക്. പ​വ​ന് 320 രൂ​പ​യും ഗ്രാ​മി​ന് 40 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 56,880 രൂ​പ​യി​ലും ഗ്രാ​മി​ന് 7,110 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ര്‍​ണം ഗ്രാ​മി​ന് 30 രൂ​പ കു​റ​ഞ്ഞ് 5,875 രൂ​പ​യി​ലെ​ത്തി.

ഈ ​മാ​സ​ത്തി​ന്റെ തു​ട​ക്ക​ത്തി​ല്‍ 57,200 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. പി​ന്നീ​ട് വി​ല കൂ​ടി​യും കു​റ​ഞ്ഞും നി​ന്നു. 11ന് 58,280 ​രൂ​പ​യാ​യി ഉ​യ​ര്‍​ന്ന് സ്വ​ര്‍​ണ​വി​ല ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ല്‍ എ​ത്തി. പി​ന്നീ​ട് വി​ല കു​റ​യു​ന്ന​താ​ണ് ദൃ​ശ്യ​മാ​യ​ത്. 20 ന് 56,320 ​രൂ​പ​യാ​യി താ​ഴ്ന്ന​താ​ണ് ഈ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​രം.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ വി​ല​വ​ർ​ധ​ന​യാ​ണ് ആ​ഭ്യ​ന്ത​ര​വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ആ​ഗോ​ള വി​പ​ണി​യി​ല്‍ സ്വ​ര്‍​ണം ക​ഴി​ഞ്ഞ ദി​വ​സം നേ​രി​യ മു​ന്നേ​റ്റം ന​ട​ത്തി​യ ശേ​ഷം ഇ​ടി​ഞ്ഞു. ഔ​ണ്‍​സ് സ്വ​ര്‍​ണ​ത്തി​ന് 2605 ഡോ​ള​ര്‍ എ​ന്ന നി​ര​ക്കി​ലെ​ത്തി.

അ​തേ​സ​മ​യം, വെ​ള്ളി​യു​ടെ വി​ല സ​ര്‍​വ​കാ​ല വീ​ഴ്ച​യി​ലേ​ക്ക് പോ​കു​ക​യാ​ണ്. ഗ്രാ​മി​ന് ര​ണ്ട് രൂ​പ കു​റ​ഞ്ഞ് 93 രൂ​പ​യി​ലെ​ത്തി.