പ്രിയങ്ക് ഖാർഗെയുടെ രാജി ആവശ്യം കോൺഗ്രസ് തള്ളി
Tuesday, December 31, 2024 4:37 AM IST
ബംഗളൂരു: കരാറുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രിയങ്ക് ഖാർഗെയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ശക്തമാക്കുന്നതിനിടെ അദ്ദേഹത്തെ പിന്തുണച്ച് കോൺഗ്രസ്. പ്രിയങ്ക് ഖാർഗെയുടെ സത്യസന്ധത ഞങ്ങൾക്കറിയാം.
കരാറുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സിബിഐ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നമുക്കറിയാം. ഞങ്ങളുടെ പോലീസും ഉദ്യോഗസ്ഥരും അന്വേഷണം നടത്താൻ പ്രാപ്തരാണെന്നും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനാണ് പ്രിയങ്ക്. കരാറുകാരന്റെ ആത്മഹത്യയെ രാഷ്ട്രീയവത്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു.