രാജു ഏബ്രഹാം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി
Monday, December 30, 2024 1:45 PM IST
കോന്നി: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി ആയി രാജു ഏബ്രഹാമിനെ തെരഞ്ഞെടുത്തു. രാജു ഏബ്രഹാം, ആര്. സനല്‍കുമാര്‍, പി.ബി. ഹര്‍ഷകുമാര്‍, എ. പദ്മകുമാര്‍, ടി.ഡി. ബൈജു എന്നിങ്ങനെ നാല് പേരുകളാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നേതൃത്വം പരിഗണിച്ചിരുന്നത്. ഇതിൽനിന്നാണ് രാജു ഏബ്രഹാമിനെ തെരഞ്ഞെടുത്തത്.
34 അംഗ ജില്ലാ കമ്മിറ്റിയേയും തെരഞ്ഞെടുത്തിട്ടുണ്ട്. അച്ചടക്ക നടപടി നേരിട്ട ഫ്രാന്‍സിസ് വി. ആന്റണി അടക്കം അഞ്ച് പുതുമുഖങ്ങളാണ് ജില്ലാ കമ്മിറ്റിയിലുള്ളത്. ജില്ലാ സെക്രട്ടറി ആയിരുന്ന കെ.പി ഉദയഭാനു ഉള്‍പ്പെടെ ഏതാനും പേര് ജില്ലാ കമ്മിറ്റിയില്‍ നിന്ന് പുറത്തായിട്ടുണ്ട്.
പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്ന് അവസനിക്കും. സമാപനസമ്മേളനം ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.