കൊ​ച്ചി: ഉ​മ തോ​മ​സി​ന്‍റെ ആ​രോ​ഗ്യ​നി​ല അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ൽ നി​ന്ന് തി​രി​ച്ചു വ​രി​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ത​ല​ക്ക് പ​രി​ക്ക് ഉ​ണ്ട്. അ​തി​നാ​ലാ​ണ് 24 മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​മെ​ന്നും ആ​വ​ശ്യ​മാ​യ എ​ല്ലാ വൈ​ദ്യ​സ​ഹാ​യ​വും ന​ൽ​കു​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

നേ​ര​ത്തെ ഭ​യ​പ്പെ​ട്ട​ത് പോ​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ഒ​ന്നും ഇ​പ്പോ​ഴി​ല്ല. ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത് ശു​ഭ​ക​ര​മാ​യ വി​വ​ര​ങ്ങ​ളാ​ണെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

ത​ല​യ്ക്കു​ള്ള പ​രി​ക്കാ​ണ് ഗു​രു​ത​രം. മ​റ്റു പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഗു​രു​ത​ര​മ​ല്ല. ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ സു​ര​ക്ഷാ​വീ​ഴ്ച്ച​യു​ണ്ടാ​യോ എ​ന്ന് പി​ന്നീ​ട് പ​രി​ശോ​ധി​ക്കാം. നി​ല​വി​ലെ പ​രി​ഗ​ണ​ന ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ ന​ൽ​ക​ലാ​ണ്.

ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​വി​ടെ​യു​ണ്ട്. ന​ല്ല രീ​തി​യി​ൽ ശ്ര​ദ്ധ കി​ട്ടു​ന്നു​ണ്ട്. ആ​ശു​പ​ത്രി മാ​റ്റു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നി​ല്ല. എ​ല്ലാ ഡോ​ക്ട​ർ​മാ​രു​മാ​യും സം​സാ​രി​ച്ചു​വെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.