സന്തോഷ് ട്രോഫി: മണിപ്പുരിനെ വീഴ്ത്തി കേരളം ഫൈനലിൽ
Sunday, December 29, 2024 9:33 PM IST
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ മണിപ്പുരിനെ തോൽപ്പിച്ച് കേരളം ഫൈനലിൽ. സെമിഫൈനലിൽ മണിപ്പുരിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചാണ് കേരളം ഫൈനലിൽ കടന്നത്.
കേരളത്തിന് വേണ്ടി റോഷൽ മുഹമ്മദ് ഹാട്രിക്ക് നേടി. നസീബ് റഹ്മാനും മുഹമ്മദ് അജ്സലും ഓരോ ഗോൾ വീതം നേടി.
ഷിൻജാൻന്തൻ രഗൂയ് ആണ് മണിപ്പുരിന്റെ ഗോൾ സ്കോറർ. വെസ്റ്റ് ബംഗാളാണ് ഫൈനലിലെ കേരളത്തിന്റെ എതിരാളി. 31ന് രാത്രി 7.30നാണ് ഫൈനൽ.