തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​പാ​ത​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വീ​ട്ട​മ്മ മ​രി​ച്ചു. പാ​ലോ​ട് -ചി​പ്പ​ൻ​ചി​റ സ്വ​ദേ​ശി സ​തി​കു​മാ​രി (56) ആ​ണ് മ​രി​ച്ച​ത്.

കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ പി​ൻ​ച​ക്രം ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി​യാ​ണ് സ​തി​കു​മാ​രി മ​രി​ച്ച​ത്. ഇ​ന്ന് വൈ​കു​ന്നേ​രം 5.15 ഓ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ന​ന്ദി​യോ​ട് - പ്ലാ​വ​റ എ​സ്കെ​വി സ്കൂ​ളി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സ്കൂ​ട്ട​റി​ൽ നെ​ടു​മ​ങ്ങാ​ട് നി​ന്നും പാ​ലോ​ട് പോ​കു​ക​യാ​യി​രു​ന്ന സ​തി കു​മാ​രി​യും ഭ​ർ​ത്താ​വു​മാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​നെ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഓ​വ​ർ ടേ​ക് ചെ​യ്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ബ​സ് സ്കൂ​ട്ട​റി​ന്‍റെ ഹാ​ൻ​ഡി​ലി​ൽ ത​ട്ടി മ​റി​യു​ക​യും സ​തി​കു​മാ​രി റോ​ഡി​ലേ​ക്ക് വീ​ഴു​ക​യു​മാ​യി​രു​ന്നു. ബ​സി​ൻ്റെ പി​ൻ​ച​ക്രം സ​തീ​ദേ​വി​യു​ടെ ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി​യാ​ണ് ദാ​രു​ണ​മാ​യ മ​ര​ണം സം​ഭ​വി​ച്ച​ത്. സ​തീ​ദേ​വി സം​ഭ​വ സ്ഥ​ല​ത്തു വ​ച്ചു ത​ന്നെ മ​രി​ച്ചു.

ഭ​ർ​ത്താ​വ് രാ​ജീ​വി​ന് പ​രി​ക്കേ​റ്റു. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.