സന്തോഷ് ട്രോഫി: വെസ്റ്റ് ബംഗാൾ ഫൈനലിൽ
Sunday, December 29, 2024 4:37 PM IST
ഹൈദരാബാദ്: 2024 സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ കടന്ന് വെസ്റ്റ് ബംഗാൾ. സെമി ഫൈനലിൽ നിലവിലെ ചാന്പ്യൻമാരായ സർവീസസിനെ തോൽപ്പിച്ചാണ് വെസ്റ്റ് ബംഗാൾ ഫൈനലിൽ കടന്നത്.
രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് വെസ്റ്റ് ബംഗാൾ വിജയിച്ചത്. റോബി ഹൻസ്ദയും മനോദോസ് മാജിയും നരോ ഹരി ശ്രേസ്തയും ആണ് ബംഗാളിനായി ഗോളുകൾ നേടിയത്. റോബി ഹൻസ്ദ രണ്ട് ഗോളുകളാണ് നേടിയത്.
ശ്രേയസ് ഗോപാലന്റെയും ബംഗാൾ താരം ജുവൻ മജുംദാറിന്റെ ഓൺ ഗോളുമാണ് സർവീസസിന്റെ ഗോൾപട്ടികയിലുള്ളത്. കേരളം-മണിപ്പുർ സെമിഫൈനൽ മത്സരത്തിലെ വിജയിയെ ആയിരിക്കും വെസ്റ്റ് ബംഗാൾ ഫൈനലിൽ നേരിടുക.