മദ്യപിക്കാന്‍ പണം നല്‍കിയില്ല; മകന് അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
Sunday, December 29, 2024 3:03 PM IST
കൊല്ലം: മദ്യപിക്കാന്‍ പണം നല്‍കിയില്ലെന്ന് പറഞ്ഞ് മകന് അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തേവലക്കര പടിഞ്ഞാറ്റകരയിൽ കൃഷ്ണകുമാരിയെയാണ് മകന് മനു മോഹന്‍ വെട്ടിയത്. കൃഷ്ണകുമാരിയുടെ കൈയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റു.
മദ്യപിക്കാന്‍ പണം ചോദിച്ചപ്പോള്‍ കൃഷ്ണകുമാരി നല്‍കിയിരുന്നില്ല. ഇതിനു പിന്നാലെ വീട്ടില്‍ നിന്നു പോയ മനു മോഹന്‍ മദ്യപിച്ചെത്തി കൃഷ്ണകുമാരിയെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കൃഷ്ണകുമാരി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മനു മോഹനെതിരെ പോലീസ് വധശ്രമത്തിനടക്കം കേസ് രജിസ്റ്റര്‍ ചെയ്തു.