തൃശൂരിൽ ബസിൽനിന്നും തെറിച്ചുവീണ് സ്ത്രീ മരിച്ചു
Sunday, December 29, 2024 11:29 AM IST
തൃശൂർ: തിരുവില്വാമലയിൽ ബസിൽനിന്നു തെറിച്ചുവീണ് സ്ത്രീ മരിച്ചു. കൂട്ടുപാത സ്വദേശി ഇന്ദിരാദേവിയാണ് മരിച്ചത്. കാട്ടുകുളം സ്കൂളിനു സമീപം ഇന്ന് രാവിലെ 7.15നായിരുന്നു അപകടം.
പൂച്ച കുറുകെ ചാടിയപ്പോൾ ഡ്രൈവർ ബസ് ബ്രേക്ക് ചെയ്തതോടെ ഇന്ദിരാദേവി പുറത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. ഡോറിനു സമീപത്തെ സീറ്റിലായിരുന്നു ഇന്ദിരാദേവി ഇരുന്നിരുന്നത്.
ഇന്ദിരാദേവിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലംകോടുനിന്ന് കാടാന്പുഴയിലേക്ക് ബസ് വരുന്നതിനിടെയാണ് അപകടമുണ്ടായത്.
സംഭവത്തിനു പിന്നാലെ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.