മൂന്നാമതും പെൺകുഞ്ഞ് ജനിച്ച ദേഷ്യത്തിൽ ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭർത്താവ്
Sunday, December 29, 2024 9:29 AM IST
മുംബൈ: മൂന്നാമതും പെൺകുഞ്ഞ് ജനിച്ച ദേഷ്യത്തിൽ ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭർത്താവ്. മഹാരാഷ്ട്രയിലെ പർബാനിയിൽ ഉത്തം കാലേ എന്നയാളാണ് ഭാര്യയെ തീകൊളുത്തിക്കൊന്നത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വലിയൊരു തർക്കത്തിനിടയിൽ ഭാര്യ മൈനയുടെ മേൽ ഇയാൾ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
പെൺകുഞ്ഞ് മാത്രം ജനിക്കുന്നതിൽ എപ്പോഴും ഇയാൾ ഭാര്യയെ വഴക്ക് പറയുമായിരുന്നുവെന്നും അങ്ങനെ ഒരു വഴക്കിനിടയിലായിരുന്നു സംഭവമെന്നും ഭാര്യയുടെ സഹോദരി പോലീസിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മൈന മരിച്ചത്.