ജയത്തോടെ വർഷം അവസാനിപ്പിക്കാൻ മഞ്ഞപ്പട; ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പുരിനെതിരേ
Sunday, December 29, 2024 9:13 AM IST
ജംഷഡ്പുർ: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 സീസണിലെ 14-ാം റൗണ്ട് പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് ജംഷഡ്പുർ എഫ്സിക്കെതിരേ എവേ പോരാട്ടത്തിന്.
മിഖായേൽ സ്റ്റാറെ മുഖ്യപരിശീലക സ്ഥാനത്തുനിന്നു പുറത്തായശേഷം ഇറങ്ങിയ ആദ്യ മത്സരത്തിൽ മുഹമ്മദൻ എസ്സിയെ മറുപടിയില്ലാത്ത മൂന്നു ഗോളിനു കീഴടക്കിയതിന്റെ ആവേശത്തിലാണ് കൊച്ചി ക്ലബ്.
നോഹ് സദൗയി, അഡ്രിയാൻ ലൂണ സഖ്യത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ. 2024 കലണ്ടർ വർഷത്തിൽ ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരമാണ്. ജയത്തോടെ ഈ വർഷം അവസാനിപ്പിക്കുകയാണ് മഞ്ഞപ്പടയുടെ ലക്ഷ്യം.