ശ്രീലങ്കൻ എയർലൈൻസിന് കണ്ണൂരിൽ എമർജൻസി ലാൻഡിംഗ്
Saturday, December 28, 2024 11:40 PM IST
കണ്ണൂർ: യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ശ്രീലങ്കൻ എയർലൈൻസിന് കണ്ണൂരിൽ എമർജൻസി ലാൻഡിംഗ്. ശനിയാഴ്ച രാത്രി 8.20 ഓടെയായിരുന്നു സംഭവം.
കൊളംബോയിൽ നിന്ന് ദമാമിലേക്ക് പോവുകയായിരുന്ന ശ്രീലങ്കൻ എയർലൈൻസാണ് അടിയന്തരമായി ഇറക്കിയത്. വിമാനം പുറപ്പെട്ടതോടെ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഉടൻ തന്നെ നിർദേശം ലഭിച്ചതിനെ തുടർന്ന് വിമാനം എമർജൻസി ലാന്റിംഗിനു ശ്രമിക്കുകയായിരുന്നു. യാത്രക്കാരിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.