ക​ണ്ണൂ​ര്‍: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ തെ​ളി​വു​ക​ള്‍ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം ന​ല്‍​കി​യ ഹ​ര്‍​ജി​ തീ​ർ​പ്പാ​ക്കി. ക​ണ്ണൂ​ര്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ഹ​ർ​ജി തീ​ർ​പ്പാ​ക്കി​യ​ത്.

കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച് വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചെ​ന്ന് കോ​ട​തി​യും വ്യ​ക്ത​മാ​ക്കി. ഇ​തി​നെ തു​ട​ർ​ന്നാ​ണ് കേ​സ് കോ​ട​തി തീ​ർ​പ്പാ​ക്കി​യ​ത്.

കേ​സി​ലെ പ്ര​തി മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, പെ​ട്രോ​ൾ പ​മ്പി​ന് അ​പേ​ക്ഷ ന​ൽ​കി​യ ടി.​വി. പ്ര​ശാ​ന്ത്, ജി​ല്ലാ ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍ എ​ന്നി​വ​രു​ടെ ഫോ​ണ്‍ രേ​ഖ​ക​ളും ട​വ​ർ ലൊ​ക്കേ​ഷ​നു​ക​ളും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​മ​ട​ക്കം തെ​ളി​വു​ക​ള്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യാ​ണ് കോ​ട​തി തീ​ർ​പ്പാ​ക്കി​യ​ത്.