ഇടുക്കിയില്‍ മിനി ലോറി കാറിലിടിച്ച് അപകടം; ആസാം സ്വദേശി മരിച്ചു
Saturday, December 28, 2024 2:51 PM IST
ഇടുക്കി: മാങ്കുളത്ത് മിനി ലോറി വിനോദസഞ്ചാരികളുടെ കാറില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. ആസാം സ്വദേശി ജയ് ഗോപാല്‍ മണ്ഡല്(21) ആണ് മരിച്ചത്. അപകടത്തില്‍ മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
നിയന്ത്രണം വിട്ട മിനി ലോറി കാറില്‍ ഇടിക്കുകയായിരുന്നു. അപകടസമയത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന്നില്‍ നില്‍ക്കുകയായിരുന്നു ജയ് ഗോപാല്‍. സംഭവസ്ഥലത്തുവച്ച് തന്നെ ഇയാള്‍ മരിച്ചു.