തി​രു​വ​ന​ന്ത​പു​രം: പെ​രി​യ കേ​സ് തേ​ച്ചു​മാ​യി​ച്ച് ക​ള​യാ​ന്‍ സ​ര്‍​ക്കാ​ര്‍ പ​ര​മാ​വ​ധി ശ്ര​മി​ച്ചെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ന്‍ എം​എ​ല്‍​എ അ​ട​ക്ക​മു​ള്ള​വ​ര്‍ കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​ത് സ​ര്‍​ക്കാ​രി​നേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു.

10 പ്ര​തി​ക​ളെ വെ​റു​തേ വി​ട്ട കോ​ട​തി വി​ധി​യി​ല്‍ പൂ​ര്‍​ണ തൃ​പ്തി​യി​ല്ല. ഇ​തി​നെ​തി​രേ കു​ടും​ബ​വു​മാ​യി ആ​ലോ​ചി​ച്ച് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

പെ​രി​യ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​നെ​യും ശ​ര​ത് ലാ​ലി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 14 പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യു​ടേ​താ​ണ് വി​ധി. കേ​സി​ൽ ജ​നു​വ​രി മൂ​ന്നി​ന് ശി​ക്ഷാ​വി​ധി പ്ര​ഖ്യാ​പി​ക്കും.

സി​പി​എം നേ​താ​ക്ക​ൾ അ​ട​ക്കം കേ​സി​ൽ 24 പ്ര​തി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഒ​ന്ന് മു​ത​ല്‍ എ​ട്ട് വ​രെ​യു​ള്ള പ്ര​തി​ക​ള്‍​ക്കെ​തി​രേ കൊ​ല​പാ​ത​ക​ക്കു​റ്റം തെ​ളി​ഞ്ഞു. 20-ാം പ്ര​തി മു​ന്‍ എം​എ​ല്‍​എ കെ.​വി.​കു​ഞ്ഞി​രാ​മ​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ കു​റ്റ​ക്കാ​രാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. 10 പ്ര​തി​ക​ളെ കോ​ട​തി വെ​റു​തേ വി​ട്ടു. 9,11,12,13,16,18,17,19, 23,24 എ​ന്നീ പ്ര​തി​ക​ളെ​യാ​ണ് കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​ത്.