തേനി അപകടം: മരിച്ച മൂന്ന് പേരും കോട്ടയം സ്വദേശികൾ
Saturday, December 28, 2024 9:54 AM IST
തേനി: തമിഴ്നാട്ടിലെ തേനിയിലുണ്ടായ അപകടത്തിൽ മരിച്ച മൂന്ന് പേരും കോട്ടയം സ്വദേശികൾ. കോട്ടയം കുറവിലങ്ങാട് കുര്യം സ്വദേശികളായ ജെയിൻ തോമസ്, കെ.ജെ. സോണിമോൻ, ജോബീഷ് തോമസ് അമ്പലത്തിങ്കൽ എന്നിവരാണ് മരിച്ചത്.
പി.ഡി. ഷാജി എന്നയാൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. അപകടത്തിൽ ടൂറിസ്റ്റ് ബസിൽ സഞ്ചരിച്ച 18 പേർക്കും പരിക്കേറ്റു. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
തേനി പെരിയകുളത്ത് ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. മലയാളികള്‍ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.