കോഹ്ലിയുടെ "ബോക്സിംഗ്'; പരിഹസിച്ച് ഓസീസ് ആരാധകർ, കയർത്ത് താരം
Saturday, December 28, 2024 9:22 AM IST
മെൽബൺ: ബോക്സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റിൽ വിരാട് കോഹ്ലിയെ പരിഹസിച്ച് ഓസ്ട്രേലിയൻ ആരാധകർ. ഒന്നാം ഇന്നിംഗ്സിൽ പുറത്തായി മടങ്ങുമ്പോൾ ഗാലറിയിലിരുന്നാണ് ആരാധകർ കോഹ്ലിയെ പരിഹസിച്ചത്.
ഇതോടെ തിരികെ ഇവരുടെ അടുത്തേക്ക് എത്തിയ ദേഷ്യപ്പെട്ട കോഹ്ലിയെ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇടപെട്ടാണ് ഡ്രസിംഗ് റൂമിലേക്ക് തിരിച്ചയച്ചത്.
നാലാം ടെസ്റ്റിന്റെ ആദ്യദിനം കോഹ്ലി ആതിഥേയതാരം സാം കോൺസ്റ്റാസിന്റെ തോളിലിനിടിച്ചതും വിവാദത്തിനിടയാക്കിയിരുന്നു.
ഒന്നാം ഇന്നിംഗ്സിൽ കോഹ്ലി 86 പന്തിൽ 36 റൺസ് നേടിയിരുന്നു. സ്കോട് ബോളണ്ടാണ് കോഹ്ലിയെ പവലിയനിലേക്ക് മടക്കിയത്.