തേനിയിൽ മിനിബസും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് മരണം
Saturday, December 28, 2024 8:00 AM IST
ചെന്നൈ: തമിഴ്നാട്ടിലെ തേനിയിൽ മിനിബസും കാറും കൂട്ടിയിടിച്ച് അപകടം. തേനിയിലെ പെരിയകുളത്ത് ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.
അപകടത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന മൂന്ന് പേർ മരിച്ചു. മരിച്ചത് കോട്ടയം സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം.
ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മിനി ബസിൽ ഉണ്ടായിരുന്ന 18 പേർക്ക് പരിക്കേറ്റു.