കായംകുളത്ത് സൈക്കിളിൽ ഓട്ടോറിക്ഷ ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു
Saturday, December 28, 2024 1:38 AM IST
ആലപ്പുഴ: കായംകുളത്ത് സൈക്കിളിൽ ഓട്ടോറിക്ഷ ഇടിച്ചുണ്ടായ അപകടത്തിൽ സൈക്കിൾ യാത്രക്കാരൻ മരിച്ചു. പുള്ളിക്കണക്ക് സ്വദേശി നാസർ ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കായംകുളം പുള്ളിക്കണത്ത് ആയിരുന്നു അപകടം നടന്നത്.
നാസറിന്റെ മൃതദേഹം പിന്നീട് കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുള്ളികണക്കിലെ പെട്രോൾ പമ്പിന് സമീപം ആയിരുന്നു വാഹനാപകടം.