ആശുപത്രിയിൽവച്ച് ആംബുലൻസ് ഇടിച്ചു; വയോധികന് ദാരുണാന്ത്യം
Friday, December 27, 2024 10:00 PM IST
കോട്ടയം: ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെ ആശുപത്രി കവാടത്തിൽ വച്ച് ആംബുലൻസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം. വെള്ളിയാഴ്ച ഉച്ചയ്ക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ അപകടത്തിൽ മാഞ്ഞൂർ മേമുറി കുറ്റിപറിച്ചതിൽ വീട്ടിൽ തങ്കപ്പൻ (79) ആണ് മരിച്ചത്.
മരുന്നുവാങ്ങിയ ശേഷം പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ തങ്കപ്പനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിച്ചു. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്തു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: രത്നമ്മ. മക്കൾ: ബിന്ദു, സിന്ധു, വിനോദ്, വിനീഷ്. മരുമക്കൾ: രാജു, പുഷ്പനാഥ്, ശോഭ, സിന്ധു.