സന്നിധാനത്ത് മദ്യ വിൽപ്പന; ഒരാൾ അറസ്റ്റിൽ
Friday, December 27, 2024 9:14 PM IST
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് മദ്യ വിൽപ്പന നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജു (51) ആണ് പിടിയിലായത്. നാലര ലിറ്റർ വിദേശമദ്യം ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
സന്നിധാനം എൻഎസ്എസ് ബിൽഡിംഗിന് സമീപം ശാസ്താ ഹോട്ടലിലെ ജീവനക്കാരനാണ് ബിജു. പൂർണമായും മദ്യനിരോധിത മേഖലയാണ് ശബരിമല സന്നിധാനം. ഇവിടേക്ക് ഭക്തരെ കർശന പരിശോധനകളോടെയാണ് കടത്തിവിടുന്നത്.
സന്നിധാനത്തേക്ക് മദ്യം എത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് രഹസ്യാന്വേഷന വിഭാഗം വിലയിരുത്തി. ഏറെനാളായി സന്നിധാനത്ത് മദ്യ വിൽപ്പന നടക്കുന്നുവെന്നാണ് കണ്ടെത്തൽ.