ടോ​ക്കി​യോ: സു​സു​ക്കി മോ​ട്ടോ​ർ കോ​ർ​പ്പ​റേ​ഷ​ൻ മു​ൻ ചെ​യ​ർ​മാ​ൻ ഒ​സാ​മു സു​സു​ക്കി (94) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ 25ന് ​മ​ര​ണം സം​ഭ​വി​ച്ചെ​ന്ന് കു​ടും​ബം അ​റി​യി​ച്ചു.

40 വ​ർ​ഷ​ത്തി​ലേ​റെ സു​സു​ക്കി ക​മ്പ​നി​യെ ന​യി​ച്ച​ത് ഒ​സാ​മ സു​സു​ക്കി​യാ​യി​രു​ന്നു. 2021 ൽ 91-ാം ​വ​യ​സി​ലാ​ണ് അ​ദ്ദേ​ഹം വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​ത്. 1958 ലാ​ണ് ഒ​സാ​മു സു​സു​ക്കി​യി​ൽ ചേ​രു​ന്ന​ത്. 1978ൽ ​ക​മ്പ​നി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി.

28 വ​ർ​ഷം ക​മ്പ​നി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി തു​ട​ർ​ന്ന അ​ദ്ദേ​ഹം 2000 സു​സു​ക്കി ചെ​യ​ർ​മാ​നാ​യി ചു​മ​ത​ല​യേ​റ്റു.​ ഇ​ന്ത്യ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ മേ​ഖ​ല​യു​ടെ പി​റ​വി​യു​ടെ സാ​ക്ഷി​യാ​കാ​ൻ ഒ​സാ​മു സു​സു​ക്കി​ക്ക് സാ​ധി​ച്ചു.

1980ല്‍ ​ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ പ്ര​വേ​ശി​ച്ച സു​സു​കി പി​ന്നീ​ട് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ കാ​ര്‍ നി​ര്‍​മാ​താ​ക്ക​ളി​ലൊ​ന്നാ​യി മാ​റി. 1983ൽ ​പു​റ​ത്തി​റ​ങ്ങി​യ മാ​രു​തി 800 ഇ​ന്ത്യ​ൻ റോ​ഡു​ക​ളി​ൽ ഒ​രു പു​തി​യ യു​ഗ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത് സു​സു​ക്കി​യു​ടെ ദീ​ർ​ഘ​ദ​ർ​ശി​യാ​യ നേ​തൃ​ത്വ​ത്തി​ന്‍റെ ഫ​ല​മാ​ണ്.