കൊ​ച്ചി: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് കെ.​സു​രേ​ന്ദ്ര​ൻ തു​ട​രാ​ൻ സാ​ധ്യ​ത. സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വ് ന​ൽ​കി​യ​തോ​ടെ​യാ​ണ് സു​രേ​ന്ദ്ര​ന് വീ​ണ്ടും ക​ള​മൊ​രു​ങ്ങു​ന്ന​ത്.

അ​ഞ്ച് വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​യ മ​ണ്ഡ​ലം, ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് വീ​ണ്ടും മ​ത്സ​രി​ക്കാ​മെ​ന്നു കേ​ന്ദ്ര നി​രീ​ക്ഷ​ക സം​ഘം അ​റി​യി​ച്ചു. ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ന്ന സം​സ്ഥാ​ന കോ​ര്‍ ക​മ്മി​റ്റി​യി​ലാ​ണ് തീ​രു​മാ​നം. പു​തി​യ നീ​ക്ക​ത്തി​നെ​തി​രെ പാ​ർ​ട്ടി​യി​ലെ സു​രേ​ന്ദ്ര​ൻ വി​രു​ദ്ധ ചേ​രി രം​ഗ​ത്തെ​ത്തി.

പ്ര​ധാ​ന​മാ​യും കൃ​ഷ്ണ​ദാ​സ് പ​ക്ഷ​മാ​ണ് ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ എ​തി​ര്‍​പ്പ് ഉ​ന്ന​യി​ച്ച​ത്. എ​തി​ര്‍​പ്പ​റി​യി​ച്ച് ചി​ല നേ​താ​ക്ക​ള്‍ ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഒ​ക്ടോ​ബ​റി​ല്‍ ആ​രം​ഭി​ച്ച അം​ഗ​ത്വ പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ 16 ല​ക്ഷം പേ​ര്‍ പാ​ര്‍​ട്ടി​യി​ൽ അം​ഗ​ത്വം സ്വീ​ക​രി​ച്ചെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.