ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നാളെ; പുതിയ ഗവർണർ ജനുവരി രണ്ടിന് ചുമതലയേൽക്കും
Friday, December 27, 2024 7:16 PM IST
തിരുവനന്തപുരം: ബിഹാർ ഗവർണറായി സ്ഥലംമാറി പോകുന്ന ആരിഫ് മുഹമ്മദ് ഖാന് നാളെ രാജ്ഭവനിൽ യാത്രയയപ്പ് നൽകും. നാളെ വൈകുന്നേരം നാലിനാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
എന്നാൽ സർക്കാർ നൽകുന്ന യാത്രയയപ്പ് ഇതുവരെ തീരുമാനിച്ചിട്ടില്ല. നിലവിലെ ബിഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ ജനുവരി രണ്ടിന് കേരള ഗവർണറായി ചുമതലയേക്കും. ജനുവരി ഒന്നിന് അദ്ദേഹം തലസ്ഥാനത്ത് എത്തും.
ആരിഫ് മുഹമ്മദ് ഖാൻ ജനുവരി രണ്ടിന് ബിഹാറിൽ ചുമതല ഏറ്റെടുക്കും. ഗോവ സ്വദേശിയായ രാജേന്ദ്ര വിശ്വനാഥ് ആർലെകർ നേരത്തെ ഹിമാചൽ പ്രദേശ് ഗവർണറായും ഗോവയിൽ വനം പരിസ്ഥിതി മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.