പഞ്ചാബിൽ ബസ് മറിഞ്ഞു; എട്ട് പേർക്ക് ദാരുണാന്ത്യം
Friday, December 27, 2024 6:53 PM IST
ചണ്ഡീഗഢ്: കനത്ത മഴയിൽ നിയന്ത്രണം വിട്ട ബസ് പാലത്തിൽ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച പഞ്ചാബിലെ ബട്ടിൻഡയിലുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
അപകട സമയത്ത് ബസിൽ 20ലധികം യാത്രക്കാരുണ്ടായിരുന്നു. അഞ്ച് പേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചതായി അധികൃതർ പറഞ്ഞു. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകിയതായി ബട്ടിൻഡ അർബൻ എംഎൽഎ ജഗ്രൂപ് സിംഗ് ഗിൽ പറഞ്ഞു.
പാലത്തിന്റെ കൈവരികൾ ഇടിച്ചു തകർത്തശേഷം ബസ് താഴേയ്ക്ക് മറിയുകയായിരുന്നു. കനത്ത മഴ കാരണം നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.