പീഡന പരാതി; ജിജോ തില്ലങ്കേരി അറസ്റ്റിൽ
Friday, December 27, 2024 6:35 PM IST
കണ്ണൂർ: ദളിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ജിജോ തില്ലങ്കേരിയെ പോലീസ് അറസ്റ്റ് ചെയ്തു. നവംബർ 19നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ സാധനം വാങ്ങാൻ എത്തിയ യുവതിയെ ജിജോ തില്ലങ്കേരി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവം പുറത്തറിഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും ഭയം കൊണ്ടാണ് പരാതി നല്കാന് വൈകിയതെന്നും യുവതി പോലീസിൽ മൊഴി നൽകി. മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യം ചെയ്തു വരുകയാണ്.
ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ഉറ്റ സുഹൃത്തായ ജിജോയും നിരവധി കേസുകളിൽ പ്രതിയാണ്.