സന്തോഷ് ട്രോഫി; കാഷ്മീരിനെ വീഴ്ത്തി കേരളം സെമിയില്‍
Friday, December 27, 2024 5:21 PM IST
ഹൈദരാബാദ്: ജമ്മു കാഷ്മീരിനെ ഏകപക്ഷീമായ ഒരു ഗോളിന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി സെമിയിൽ കടന്നു. ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ രണ്ടാം പകുതിയിലാണ് വിജയഗോള്‍ പിറന്നത്.
72-ാം മിനിറ്റിൽ നസീബ് റഹ്മാനാണ് കേരളത്തിനായി ലക്ഷ്യം കണ്ടത്. ആദ്യ പകുതിയില്‍ ഇരുടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ നേടാനായില്ല. സന്തോഷ് ട്രോഫിയിൽ ഏഴാം തവണയാണ് കേരളവും ജമ്മു കാഷ്മീരും ഏറ്റുമുട്ടുന്നത്.
ഏഴു തവണയും വിജയം കേരളത്തിനൊപ്പം നിന്നു. ഇന്നു രാത്രി 7.30ന് അവസാന ക്വാർട്ടർ ഫൈനലിൽ മേഘാലയ സർവീസസിനെ നേരിടും. കേരളത്തിനു പുറമേ ബംഗാളും മണിപ്പുരും സെമിയിൽ കടന്നിരുന്നു. ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് കേരളം സെമിയില്‍ എത്തിയത്.