കോഴിക്കോട് കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു
Friday, December 27, 2024 3:42 PM IST
കോഴിക്കോട്: കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. പാറമ്മൽ നബീസ (71) ആണ് മരിച്ചത്.
കോഴിക്കോട് എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലാണ് അപകടം. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.