തി​രു​വ​ന​ന്ത​പു​രം: ലോ​ക സാ​മ്പ​ത്തി​ക ശ​ക്തി​ക​ളി​ലൊ​ന്നാ​യി ഇ​ന്ത്യ​യെ പ​രി​വ​ര്‍​ത്ത​നം ചെ​യ്ത ധി​ഷ​ണാ ശാ​ലി​യാ​യ ഭ​ര​ണ​ക​ര്‍​ത്താ​വാ​യി​രു​ന്നു ഡോ. ​മ​ന്‍​മോ​ഹ​ന്‍ സിം​ഗ് എ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല.

ഇ​ന്ത്യ​യു​ടെ ക​രു​ത​ല്‍ സ്വ​ര്‍​ണ​ശേ​ഖ​രം പോ​ലും വി​ദേ​ശ​ത്ത് കൊ​ണ്ടു​പോ​യി പ​ണ​യം വ​യ്‌​ക്കേ​ണ്ട ദ​യ​നീ​യ​മാ​യ അ​വ​സ്ഥ​യി​ല്‍ നി​ന്ന് ക​രു​ത്തു​റ്റ സാ​മ്പ​ത്തി​ക ഭ​ദ്ര​ത രാ​ഷ്ട്ര​ത്തി​ന് സ​മ്മാ​നി​ച്ച സാ​മ്പ​ത്തി​ക മാ​ന്ത്രി​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തി​ന്‍റെ ഇ​ന്ന​ത്തെ സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത​യ്ക്ക് മ​ന്‍​മോ​ഹ​ന്‍ ​സിം​ഗി​നോ​ട് രാ​ഷ്ട്രം ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. 2004 മു​ത​ല്‍ 2014 വ​രെ​യു​ള്ള ഇ​ന്ത്യ​യു​ടെ നി​ര്‍​ണാ​യ​ക കാ​ല​ഘ​ട്ട​ത്തി​ല്‍ പ്ര​തി​സ​ന്ധി​ക​ളി​ല്‍ ത​ള​രാ​തെ പ​ക്വ​ത​യോ​ടെ​യും ക​രു​ത്തോ​ടെ​യും ഇ​ന്ത്യ​യെ മു​ന്നോ​ട്ട് ന​യി​ച്ചു അ​ദ്ദേ​ഹം.

തി​ക​ഞ്ഞ മ​തേ​ത​ര വാ​ദി​യും മാ​ന്യ​നും മി​ത​ഭാ​ഷി​യു​മാ​യി​രു​ന്ന അ​ദ്ദേ​ഹം അ​ടി​യു​റ​ച്ച ഗാ​ന്ധി​യ​നു​മാ​യി​രു​ന്നു. രാ​ഷ്ട്ര​ത്തി​നും കോ​ണ്‍​ഗ്ര​സി​നും ക​ന​ത്ത ന​ഷ്ട​മാ​ണ് ഡോ. ​മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ മ​ര​ണം മൂ​ലം ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.