റിട്ട. ഡിഐജിയുടെ വീട്ടില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
Friday, December 27, 2024 7:48 AM IST
പേരൂര്‍ക്കട: റിട്ട. ജയില്‍ ഡിഐജി സന്തോഷ്കുമാറിന്റെ കരമന നെടുങ്കാട് പമ്പ്ഹൗസ് റോഡ് ടി.സി 21/1417 സ്വാതിശ്രീ വീട്ടില്‍ നിന്നു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.
24നും 25നു രാവിലെ 9.30നും ഇടയിലാണു മോഷണമെന്നു വീട്ടുകാര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ഇരുനില വീടിന്റെ മുകള്‍നിലയിലെ കതകു കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന 20 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. സന്തോഷ്കുമാറും കുടുംബവും മാവേലിക്കരയിലെ കുടുംബവീട്ടിലായിരുന്നു.
തിരികെയെത്തിയപ്പോഴാണു മോഷണവിവരം അറിയുന്നത്. വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കരമന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.