ന്യൂ​ഡ​ൽ​ഹി: അ​ന്ത​രി​ച്ച മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​നെ അ​നു​സ്മ​രി​ച്ച് ശ​ശി ത​രൂ​ർ എം​പി. ലോ​കം മു​ഴു​വ​ൻ സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ൽ​പ്പെ​ട്ട് ഉ​ഴ​ലു​മ്പോ​ൾ, താ​ങ്ക​ൾ ഇ​ന്ത്യ​യെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ടെ പ​ട​വു​ക​ൾ ഒ​ന്നൊ​ന്നാ​യി കൈ​പി​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ങ്ങ​യു​ടെ സാ​മ്പ​ത്തി​ക മാ​ന്ത്രി​ക​ത​യി​ൽ സ​ർ​വ മേ​ഖ​ല​യി​ലും ഇ​ന്ത്യ കു​തി​ച്ചു​യ​ർ​ന്ന​പ്പോ​ൾ ലോ​ക​നേ​താ​ക്ക​ൾ അ​ങ്ങ​യെ ആ​രാ​ധ​ന​യോ​ടെ ക​ണ്ടു​വെ​ന്നും ശ​ശി ത​രൂ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ്, ച​രി​ത്രം താ​ങ്ക​ളോ​ട​ല്ല ദ​യ​കാ​ണി​ച്ചി​രി​ക്കു​ന്ന​ത്, താ​ങ്ക​ൾ ച​രി​ത്ര​ത്തോ​ടാ​ണ്... വ്യാ​ജ​ച​രി​ത്ര നി​ർ​മി​തി​ക​ൾ പ​ര​ത്തു​ന്ന ഇ​രു​ട്ടി​ൽ സ​ത്യ​ത്തി​ന്‍റെ കെ​ടാ​വി​ള​ക്കു​ക​ൾ തെ​ളി​യി​ച്ച്, അം​ബ​ര​ചും​ബി​യാ​യൊ​രു ദീ​പ​സ്തം​ഭ​മാ​യി, അ​ങ്ങ് ച​രി​ത്ര​ത്തി​നു വ​ഴികാ​ട്ടു​ന്നു. താ​ങ്ക​ൾ ച​രി​ത്ര​ത്തി​നു മു​മ്പേ ന​ട​ന്ന​യാ​ളാ​ണ്...

ഡോ. ​സിം​ഗ്, താ​ങ്ക​ൾ ഞ​ങ്ങ​ളെ സാ​മ്പ​ത്തി​ക വി​പ്ല​വ​ത്തി​ന്‍റെ വ​ഴി​യി​ലൂ​ടെ ന​യി​ച്ചു. അ​ങ്ങ​യു​ടെ ഭ​ര​ണ​ത്തി​ൽ ഇ​ന്ത്യ സാ​മ്പ​ത്തി​ക രം​ഗ​ത്ത് ലോ​ക​ശ​ക്തി​യാ​യി കൊ​ണ്ടി​രി​ക്കു​മ്പോ​ഴും പാ​വ​പ്പെ​ട്ട​വ​രി​ലേ​ക്കും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ടെ സ​ദ്ഫ​ല​ങ്ങ​ൾ എ​ത്തി​ക്കു​വാ​ൻ താ​ങ്ക​ൾ​ക്ക് ക​ഴി​ഞ്ഞു.

മ​ഹാ​ത്മാ​ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യും, ഭ​ക്ഷ്യ ഭ​ദ്ര​താ നി​യ​മ​വും, വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​വും, വി​വ​രാ​വ​കാ​ശ നി​യ​മ​ങ്ങ​ളും മ​റ്റൊ​രു കാ​ല​ഘ​ട്ട​ത്തി​ലു​മി​ല്ലാ​ത്ത​വ​ണ്ണം ക്ഷേ​മ പ​ദ്ധ​തി​ക​ളി​ലൂ​ടെ ഞ​ങ്ങ​ളെ ശാ​ക്തീ​ക​രി​ച്ചു.

ലോ​കം മു​ഴു​വ​ൻ സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ൽ​പ്പെ​ട്ട് ഉ​ഴ​ലു​മ്പോ​ൾ, താ​ങ്ക​ൾ ഇ​ന്ത്യ​യെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ടെ പ​ട​വു​ക​ൾ ഒ​ന്നൊ​ന്നാ​യി കൈ​പി​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. അ​ങ്ങ​യു​ടെ സാ​മ്പ​ത്തി​ക മാ​ന്ത്രി​ക​ത​യി​ൽ സ​ർ​വ മേ​ഖ​ല​യി​ലും ഇ​ന്ത്യ കു​തി​ച്ചു​യ​ർ​ന്ന​പ്പോ​ൾ ലോ​ക നേ​താ​ക്ക​ൾ അ​ങ്ങ​യെ ആ​രാ​ധ​ന​യോ​ടെ ക​ണ്ടു. സൗ​മ്യ​ത​യോ​ടെ അ​തി​വൈ​കാ​രി​ക​ത​യി​ല്ലാ​തെ ഇ​ന്ത്യ​യെ മു​ന്നോ​ട്ടു​ന​യി​ച്ച മൃ​ദു​ഭാ​ഷി​യെ​ങ്കി​ലും ദൃ​ഢ​ചി​ത്ത​നാ​യ രാ​ഷ്ട്ര​നേ​താ​വാ​യി​രു​ന്നു താ​ങ്ക​ൾ.

അ​ങ്ങു ന​യി​ച്ച മ​ന്ത്രി​സ​ഭ​യി​ൽ ര​ണ്ടു ത​വ​ണ​യാ​യി മൂ​ന്നു വ​ർ​ഷ​ക്കാ​ലം അ​ങ്ങ​യു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന എ​നി​ക്ക് താ​ങ്ക​ൾ വ​ഴി​കാ​ട്ടി​യാ​യി​രു​ന്നു. ഇ​ന്ത്യ​ക്കു ഗു​ണ​ക​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ത്ര ശ​ക്ത​മാ​യ എ​തി​ർ​പ്പു​ണ്ടാ​യി​ട്ടും മാ​റ്റാ​തെ ഒ​രു മ​ഹാ​മേ​രു​വാ​യി ഉ​റ​ച്ചു​നി​ന്നു ന​ട​പ്പി​ലാ​ക്കി​യ ഡോ. ​സിം​ഗ് താ​ങ്ക​ളാ​ണ് ക​രു​ത്ത​നാ​യ പ്ര​ധാ​ന​മ​ന്ത്രി.

അ​നേ​കം മ​ഹാ​യു​ദ്ധ​ങ്ങ​ൾ ജ​യി​ക്കു​ന്ന​തി​ലും ഉ​ന്ന​ത​മാ​യി​രു​ന്നു അ​ങ്ങു ന​മു​ക്കാ​യി നേ​ടി​യ സാ​മ്പ​ത്തി​ക യു​ദ്ധ​വി​ജ​യം. ശ​തകോ​ടി​ക്ക​ണ​ക്കി​നു മ​നു​ഷ്യ​രെ ദ​രി​ദ്ര്യ​രേ​ഖ​യ്ക്കു മു​ക​ളി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ അ​ങ്ങ​യോ​ട് അ​ന്ന​ത്തെ മാ​ധ്യ​മ​ങ്ങ​ളും പ്ര​തി​പ​ക്ഷ​വും ജ​ന​ങ്ങ​ളും നീ​തി കാ​ണി​ച്ചി​ല്ല. കൂ​ര​മ്പു​ക​ൾ ഒ​ന്നൊ​ന്നാ​യി നെ​ഞ്ചി​ലേ​ൽ​ക്കു​മ്പോ​ഴും അ​ങ്ങ് സ്വ​ന്തം ക​ർ​ത്ത​വ്യ​ത്തി​ൽ മാ​ത്രം മു​ഴു​കി.

വാ​ചാ​ല​മാ​യ എ​ത്ര​യെ​ത്ര പ​ത്രസ​മ്മേ​ള​ന​ങ്ങ​ൾ എ​ങ്കി​ലും അ​ങ്ങ​യെ അ​വ​ർ മൗ​നി എ​ന്നു​വി​ളി​ച്ചു. ക​രു​ത്തു​റ്റ അ​നേ​കം തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്തു​വെ​ങ്കി​ലും അ​വ​ർ താ​ങ്ക​ളെ ദു​ർ​ബ​ല​ൻ എ​ന്നു വി​ളി​ച്ചു. ജ​നാ​ധി​പ​ത്യം സാ​ഹോ​ദ​ര്യം, പു​രോ​ഗ​മ​നം എ​ല്ലാം തി​ക​ഞ്ഞൊ​രു ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു താ​ങ്ക​ൾ. കാ​ല​വും ച​രി​ത്ര​വും സാ​ക്ഷി പ​റ​യു​ന്നു...

താ​ങ്ക​ളാ​യി​രു​ന്നു ശ​രി എ​ന്ന്... ന​ൻ​മ നി​റ​ഞ്ഞ ശ​രി....
പ്ര​ണാ​മം ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ് (1932 - 2024)